Followers

Wednesday, April 13, 2016

എം കെ ഹരികുമാറിന്റെ 'ശ്രീനാരായണായ'യെക്കുറിച്ച് ജസ്റ്റിസ് കെ സുകുമാരൻ


എം .കെ .ഹരികുമാറിന്റെ  'ശ്രീനാരായണായ' എന്ന നോവൽ  അന്താരാഷ്ട്ര  ക്ലാസിക് ആണെന്നും  ഇത് ഉടൻ  തന്നെ ഇംഗ്ലീഷിലേക്ക്  തർജമ  ചെയ്ത്   പ്രസിദ്ധീകരിക്കണമെന്നും  ജസ്റ്റിസ്  കെ സുകുമാരൻ  അഭിപ്രായപ്പെട്ടു.

എറണാകുളം  ദർബാർ ഹാൾ റോഡ്‌  എച്  ആൻഡ്   സി  ബുക്സിന്റെയും  കേരള സാഹിത്യ  മണ്ഡലത്തിന്റെയും  സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിച്ച   ചർച്ച  ഉദ്ഘാടനം  ചെയ്ത്  പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം.

ഒരു വിദ്യാർത്ഥിയുടെ  കൗതുകത്തോടെയും അതീവശ്രദ്ധയോടെയും   സന്തോഷത്തോടെയുമാണ്  അഞ്ഞുറ്റീഇരുപത്തിയെട്ട്  പുറങ്ങളുള്ള  ഈ നോവൽ  വായിച്ചതെന്ന്  ജസ്റ്റിസ്  പറഞ്ഞു.

ബുദ്ധിയും പ്രതിഭയും  ഉചിതമായി  ചേരുമ്പോഴാണ്  ഇതുപോലുള്ള  കൃതികൾ ഉണ്ടാകുന്നത്. ഇതിലെ ഓരോ വരിയും ഹൃദ്യമാണ് . ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ആലോചനകളെ  മറ്റൊരു  വഴിക്ക്  നയിക്കുന്ന ഈ നോവൽ ഞാവൽ പഴത്തിന്റെ  തേൻ  ഉപയോഗിച്ച്  ഉണ്ടാക്കുന്ന  മദ്യം  പോലെ  ആസ്വാദ്യകരമെന്ന്  പറയട്ടെ.ഈ കൃതി കൂടുതൽ  അറിയപ്പെടണമെന്ന്   ഞാൻ  ആഗ്രഹിക്കുന്നു .ഇത്  ഒരു  ആഗോള  ശ്രദ്ധ  ആകർഷിക്കേണ്ട  വിഷയമാണ് .എന്റെ ഇതുവരെയുള്ള വായനാനുഭവം വച്ച് എനിക്ക് നിസ്സംശയം പറയാൻ കഴിയും എം കെ ഹരികുമാർ
അന്താരാഷ്ട്ര നിലവാരമുള്ള ഒരു എഴുത്തുകാരനാണ്‌.   ഹരികുമാറിന്റെ  നോവൽ ഇംഗ്ലീഷിൽ  വരുകയാണെങ്കിൽ  ഇപ്പോൾ ഏറെ  പ്രചാരം നേടിയ  അമീഷിന്റെ  'ശിവത്രയം' നിഷ്പ്രഭമാകുമെന്നും  ജസ്റ്റിസ്  സുകുമാരാൻ  പറഞ്ഞു .

ശ്രീനാരായണായയോടൊപ്പം  സി വി ഹരീന്ദ്രന്റെ  'കുറിഞ്ഞി ' എന്നാ കഥാ സമാഹാരത്തെക്കുരിച്ചും  ചർച്ച  നടന്നു.

ചർച്ചയിൽ കെ  എൽ  മോഹനവർമ്മ  അദ്ധ്യക്ഷത  വഹിച്ചു . എം കെ ഹരികുമാർ,എ .കെ .പുതുശ്ശേരി  , നാരായൻ , എം .കെ  .ചന്ദ്രശേഖരൻ , ബിനു  വിശ്വനാഥ് , വടയാർ  ശശി , കലൂർ  ഉണ്ണികൃഷ്ണൻ , ഡോ . നന്ദിനി  , സി വി  ഹരീന്ദ്രൻ  എന്നിവർ  ചർച്ചയിൽ  പങ്കെടുത്തു 

എം കെ ഹരികുമാറിന്റെ ശ്രീനാരായണായയെക്കുറിച്ച്  നടന്ന  ചർച്ച  ജസ്റ്റിസ്   ജസ്റ്റിസ്  കെ സുകുമാരൻ  ഉദ്ഘാടനം  ചെയ്യുന്നു

No comments: